Monday, August 29, 2011

ഈദുല്‍ ഫിത്വ്‌ര്‍ ആശംസകള്‍ !


നന്മയുടെ നല്‍‌വരങ്ങള്‍ നേര്‍ന്നു കൊണ്ട് ഈദുല്‍ ഫിത്വ്‌ര്‍ വന്നണയുന്നു...
ഓരോ മനസ്സിലും മാനവികതയുടെയും സമത്വത്തിന്റെയും ഉദാത്ത സങ്കല്‍‌പ്പങ്ങള്‍
പ്രോജ്വലിപ്പിച്ചു കൊണ്ട്...
ധര്‍മ്മചിന്തയുടെ ഒരുതിരിനാളം കരളില്‍ കൊളുത്തിവെച്ചു കൊണ്ട്.

ഈദുല്‍ ഫിത്വ്‌ര്‍ സദ്‌ഭാവനയുടെ സൂക്തമാണ്.
ഉദ്‌ഗതിയാണ് അതിന്റെ സത്ത.
ധര്‍മ്മാചരണമാണ് അതിന്റെ സന്ദേശം.
നന്മയുടെ സാകല്യാവസ്ഥയാണ് അതിന്റെ ലക്ഷ്യം.
സുഖ ദുഃഖസമ്മിശ്രമായ മാനുഷ്യകത്തിന്റെ മോചനസാക്ഷാത്കാരം,
സദ്‌ഗതി,
ഉത്തരോത്തരമുള്ള അഭിവൃദ്ധി...
അതാണ് ഓരോ പുണ്യദിനത്തിന്റെയും സന്ദേശം.

കാലുഷ്യത്തിന്റെ കറകള്‍ കഴുകിയകറ്റണമെന്ന് ഓരോ പുണ്യനാളും നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

സാമൂഹ്യജീവിതത്തിന്റെ സമ്പൂര്‍ണ്ണത, ദൈവസ്‌മരണയില്‍ മുങ്ങിത്തുടിക്കുന്ന ഇത്തരം പുണ്യദിനങ്ങളിലാണ് സാക്ഷാത്‌കരിക്കപ്പെടുന്നത്.
അപഥചാരികളായ കലുഷാത്‌മാക്കള്‍ക്ക് നന്മയിലേക്കുള്ള പ്രത്യാഗമനപഥങ്ങളാവണം അവ.

ഈ ഈദുല്‍ ഫിത്വ്‌ര്‍ അങ്ങനെയാവട്ടെ...
അതു പകരുന്ന നന്മയുടെ നല്‍‌കൃപാവരങ്ങള്‍ എന്നും നമ്മോടൊപ്പം പുലരട്ടെ...
വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...
ജീവിതം സംസ്‌കരിച്ച്, അചഞ്ചലമായ ദൈവവിശ്വാസത്തിലും ധര്‍മ്മമൂല്യങ്ങളിലും അധിഷ്‌ടിതമാക്കുവാന്‍ വ്രതാനുഷ്‌ടാനം ഫലസിദ്ധമാകട്ടെ...

ഏവര്‍ക്കും ഈദുല്‍ ഫിത്വ്‌ര്‍ ആശംസകള്‍ !

Sunday, June 12, 2011

Saturday, May 14, 2011

പാല്‍ക്കാരി പാറുക്കുട്ടി

വിശക്കുന്നോ? നാനിപ്പം പുല്ലു പറിച്ചോണ്ട്ട് വരാട്ടോ..

എവിടെയാ നല്ല പുല്ലു കിട്ടുക?




ഹായ്! ഇവിടം നിറയെ പുല്ലാണല്ലോ?


മണ്‍‌വെട്ടി ഒന്നും എടുത്തില്ലല്ലോ!


ഇനി കൈ കൊണ്ടു പറിക്കാം


കൈ മുറിഞ്ഞെന്നാ തോന്നുന്നേ


ഇത് പൂവാലി തിന്നുമോ ആവോ!


തിന്നോ തിന്നോ ... ഞാന്‍ പറിച്ചോണ്ട് വന്നതാ

 നിക്ക് നിറയെ പാല് തരണം കേട്ടോ


വീട്ടുകാരേ, പാല് കൊണ്ടുവന്നേ


ആരുമില്ലേ ഇവിടെ?


കുറച്ചു നാന്‍ കുടിച്ചാം...


ശ്ശോ, തീര്‍ന്നുപോയല്ലോ?


ഒരു തുള്ളി പോലുമില്ലല്ലോ?



സാരമില്ല, നിങ്ങക്ക് വേറെ കൊണ്ടു തരാട്ടോ.. :)


ആശയം : ഉനൈസ്